ബിഹാറിൽ ഇടിമിന്നലേറ്റ് ഏഴു കുട്ടികൾ ഉൾപ്പെടെ എട്ടു പേർ മരിച്ചു
12:28 AM Jul 20, 2019 | Deepika.com
നവാഡ: ബിഹാറിലെ നവാഡ ജില്ലയിൽ ഇടിമിന്നലേറ്റ് ഏഴു കുട്ടികൾ ഉൾപ്പെടെ എട്ടു പേർ മരിച്ചു. ധൻപുർ മുസാഹരി ഗ്രാമക്കാരാണ് അപകടത്തിൽപ്പെട്ടത്. മഴയെത്തിയപ്പോൾ മരത്തിനടിയിൽ അഭയം തേടിയവരാണ് മിന്നലേറ്റു മരിച്ചത്. മരിച്ച കുട്ടികൾ 15നും അഞ്ചിനും ഇടയിൽ പ്രായമുള്ളവരാണ്.