ന്യൂഡൽഹി: ന്യൂനപക്ഷ വിഭാഗം എന്നതു പുനർനിർവചിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കോടതിയെ സഹായിക്കാൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിനു സുപ്രീം കോടതിയുടെ നിർദേശം.
ഹർജിക്കാരനായ അശ്വനി കുമാർ ഉപാധ്യായയ്ക്കു വേണ്ടി ഹാജരാകവേയാണ് അറ്റോർണി ജനറലിനോടു ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് ഈ നിർദേശം നൽകിയത്. ഹർജി നാലാഴ്ചയ്ക്കുശേഷം പരിഗണിക്കും.
സംസ്ഥാനങ്ങളിലെ ജനസംഖ്യാനുപാതത്തിൽ ന്യൂനപക്ഷ വിഭാഗങ്ങളെ പുനർനിർവചിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനോടു മാർഗരേഖ തയാറാക്കാൻ നിർദേശിച്ചിരുന്നു.
മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം. ജനസംഖ്യാനുപാതത്തിൽ ഓരോ സംസ്ഥാനങ്ങളിലും ന്യൂനപക്ഷ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർ ഓരോ രീതിയിലാണെന്നും ചിലടത്ത് ഭൂരിപക്ഷമാണെന്നുമാണ് ഹർജിക്കാരന്റെ വാദം.
ന്യൂനപക്ഷ പുനർനിർവചനം: കോടതിയെ സഹായിക്കാൻ അറ്റോർണി ജനറലിനോട് സുപ്രീം കോടതി
12:28 AM Jul 20, 2019 | Deepika.com