അരുണാചലിൽ മൂന്നു തവണ ഭൂചലനം
12:28 AM Jul 20, 2019 | Deepika.com
ഗോഹട്ടി: അരുണാചൽപ്രദേശിലെ ഈസ്റ്റ് കാമെംഗ് ജില്ലയിൽ ഇന്നലെ മിനിറ്റുകളുടെ വ്യത്യാസത്തിൽ മൂന്നു തവണ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.6 രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്നലെ ഉച്ചകഴിഞ്ഞ് 2.52ന് ഉണ്ടായി. 3.04ന് റിക്ടർ സ്കെയിലിൽ 3.8 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. 3.21ന് റിക്ടർ സ്കെയിലിൽ 4.9 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ആസാമിലും നാഗാലാൻഡിലും ഭൂചലനം അനുഭവപ്പെട്ടു.