ലക്നോ: യുപിയിലെ സാംഭലിൽ അക്രമികൾ ജയിൽ വാനിനു നേർക്ക് വെടിവച്ച് രണ്ടു പോലീസുകാരെ കൊലപ്പെടുത്തിയശേഷം മൂന്നു വിചാരണത്തടവുകാരുമായി കടന്നു.
24 വിചാരണത്തടവുകാരുമായി മൊറാദാബാദിലേക്കു പോകുകയായിരുന്ന രണ്ടു കോൺസ്റ്റബിൾമാരാണു കൊല്ലപ്പെട്ടത്. ബനിതേറിനു സമീപം ധന്നുമൽ ക്രോസിംഗിലാണ് ആക്രമണമുണ്ടായത്. ഹരേന്ദ്ര, ബ്രിജ്പാൽ പോലീസുകാരാണു കൊല്ലപ്പെട്ടത്.
പോലീസുകാരെ കൊലപ്പെടുത്തി, മൂന്നു തടവുകാരെ രക്ഷപ്പെടുത്തി
12:45 AM Jul 18, 2019 | Deepika.com