ബംഗളൂരു: സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി വന്നതിനു പിന്നാലെ രാജി തീരുമാനത്തിൽ നിന്നു പിന്നോട്ടില്ലെന്നു മുംബൈയിൽ കഴിയുന്ന കർണാടകത്തിലെ വിമത എംഎൽഎമാർ. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്നും അവർ പറഞ്ഞു.
രാജിക്കത്ത് നൽകിയശേഷം കോൺഗ്രസിലെയും ജനതാദളിലേയും 13 എംഎൽഎമാർ മുംബൈയിലാണു കഴിയുന്നത്. സുപ്രീംകോടതി ഉത്തരവിൽ ഏറെ സന്തോഷമുണ്ടെന്ന് സംഘത്തിലുള്ള കോൺഗ്രസ് എംഎൽഎ ബി. സി. പാട്ടിൽ പറഞ്ഞു. എന്തു തീരുമാനമെടുത്താലും അത് ഒറ്റക്കെട്ടായിട്ടായിരിക്കും.
എന്തുവില കൊടുക്കേണ്ടിവന്നാലും തിരിച്ചുപോകുന്ന പ്രശ്നമില്ല. സഭാ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്നും ബി.സി. പാട്ടിൽ പറഞ്ഞു.
രാജിയിൽനിന്ന് പിന്നോട്ടില്ലെന്നു വിമത എംഎൽഎമാർ
12:45 AM Jul 18, 2019 | Deepika.com