മുംബൈയിൽ കെട്ടിടം തകർന്നു മരിച്ചവരുടെ എണ്ണം 14 ആയി
12:44 AM Jul 18, 2019 | Deepika.com
മുംബൈ: തെക്കൻ മുംബൈയിലെ ഡോൻഗ്രി മേഖലയിൽ പാർപ്പിടസമുച്ചയം തകർന്നു മരിച്ചവരുടെ എണ്ണം 14 ആയി. മരിച്ചരിൽ മൂന്നു കുട്ടികളും ഉൾപ്പെടുന്നു. ഒന്പതു പേർക്കു പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.