ബുൽധാന(മഹാരാഷ്ട്ര): കാറിനുള്ളിൽ കുടുങ്ങിയ രണ്ടു കുട്ടികൾ ഡോർ തുറക്കാനാവാതെ ശ്വാസംമുട്ടി മരിച്ചു. ബുൽധാന ജില്ലയിലെ ഗവാലിപുരയിലാണു നാടിനെ നടുക്കിയ സംഭവം. അസിം ഷേഖ് (മൂന്ന്), അദിൽ ഷേഖ് ജമിൽ(5) എന്നിവരാണു മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന അഞ്ചുവയസുള്ള പെൺകുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും കുട്ടി അപകടനില തരണം ചെയ്തിട്ടില്ല.
തിങ്കളാഴ്ച കളിക്കാനായി വീടിനു വെളിയിലിറങ്ങിയ കുട്ടികളെ കാണാതായതിനെത്തുടർന്ന് മാതാപിതാക്കൾ ബുൽധാന പോലീസ് സ്റ്റേഷനിൽ പരാതി നല്കി. പോലീസ് നടത്തിയ തെരച്ചിലിൽ ചൊവ്വാഴ്ച വെളുപ്പിന് രണ്ടിന് പാർക്കിംഗ് ഏരിയയിലെ കാറിനുള്ളിൽ മൂവരെയും ബോധരഹിതരായി കണ്ടെത്തുകയായിരുന്നു. ഡോർ തുറന്നു കിടക്കുന്നതു കണ്ട് കയറിയതാവാമെന്നു പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുത്തു. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
കാറിൽ കുടുങ്ങിയ രണ്ടു കുട്ടികൾ ശ്വാസംമുട്ടി മരിച്ചു
12:18 AM Jul 17, 2019 | Deepika.com