ജുഡീഷൽ അന്വേഷണം നടത്തണം: എ.കെ. ആന്‍റണി

12:18 AM Jul 17, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് സം​ഭ​വ​ത്തി​ൽ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു മു​ൻ മു​ഖ്യ​മ​ന്ത്രി​യും കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​വു​മാ​യ എ.​കെ. ആ​ന്‍റ​ണി. ര​ക്ഷി​താ​ക്ക​ൾ​ക്കു കു​ട്ടി​ക​ളെ വി​ശ്വ​സി​ച്ച് ക​ലാ​ല​യ​ങ്ങ​ളി​ൽ അ​യ​യ്ക്കാ​ൻ പ​റ്റി​യ സാ​ഹ​ച​ര്യ​മു​ണ്ടാ​ക്ക​ണ​മെ​ന്നും എ​സ്എ​ഫ്ഐ​യു​ടെ തേ​ർ​വാ​ഴ്ച ഇ​നി​യും അ​നു​വ​ദി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

പോ​ലീ​സ് അ​ന്വേ​ഷ​ണം നി​ഷ്പ​ക്ഷ​മാ​കി​ല്ല. മു​ഖ്യ​മ​ന്ത്രി എ​ല്ലാ രാ​ഷ്‌ട്രീയക​ക്ഷി​ക​ളു​ടെ​യും വി​ദ്യാ​ർ​ഥിസം​ഘ​ട​ന​ക​ളു​ടെ​യും നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ചെ​യ്ത് സ​ത്യാ​വ​സ്ഥ ക​ണ്ടെ​ത്താ​ൻ ജു​ഡീ​ഷൽ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ടേം​സ് ഓ​ഫ് റ​ഫ​റ​ൻ​സ് രൂ​പ​പ്പെ​ടു​ത്ത​ണമെന്നും ആന്‍റണി പറഞ്ഞു.