മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകൻ നീരജ് ബിജെപിയിൽ
12:18 AM Jul 17, 2019 | Deepika.com
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകൻ നീരജ് ശേഖർ ബിജെപിയിൽ ചേർന്നു. സമാജ്വാദി പാർട്ടി നേതാവായിരുന്ന നീരജ് തിങ്കളാഴ്ച രാജ്യസഭാംഗത്വം രാജിവച്ചിരുന്നു. നീരജിനെ രാജ്യസഭാംഗമാക്കുമെന്നു ബിജെപി വൃത്തങ്ങൾ അറിയിച്ചു.ചന്ദ്രശേഖറിന്റെ മണ്ഡലമായ ബല്ലിയയിൽനിന്നു 2007ലും 2009ലും സമാജ്വാദി പാർട്ടി ടിക്കറ്റിൽ ലോക്സഭയിലേക്കു വിജയിച്ച നീരജ് ശേഖർ 2014ൽ പരാജയപ്പെട്ടു. തുടർന്ന് അദ്ദേഹം രാജ്യസഭാംഗമായി.