ന്യൂഡൽഹി: ബിജെപി നേതാവ് ബിശ്വ ഭൂഷൺ ഹരിചന്ദൻ ആന്ധ്രയിലും രാജ്യസഭാംഗം അനുസൂയ ഉയികി ഛത്തീസ്ഗഡിലും ഗവർണർമാരാകും. ഇവരുടെ നിയമനത്തിനു രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്കി.
മധ്യപ്രദേശിലെ ചിന്ദ്വാഡ സ്വദേശിനിയാണു അനസൂയ ഉയികി(62). കഴിഞ്ഞവർഷം ഓഗസ്റ്റ് മുതൽ ഛത്തീസ്ഗഡ് ഗവർണർസ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. മധ്യപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ ആയിരുന്നു ഛത്തീസ്ഗഡിന്റെ ചുമതല വഹിച്ചിരുന്നത്. പത്തു വർഷം ആന്ധ്ര ഗവർണറായിരുന്ന ഇ.എസ്.എൽ. നരസിംഹനു പകരമാണ് ബിശ്വ ഭൂഷൺ ഹരിചന്ദൻ ഗവർണറാകുന്നത്.
ബിശ്വ ഭൂഷൺ ആന്ധ്രയിലും അനുസൂയ ഉയികി ഛത്തീസ്ഗഡിലും ഗവർണർമാർ
12:18 AM Jul 17, 2019 | Deepika.com