ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കൽരാജ് മിശ്രയെ ഹിമാചൽ പ്രദേശ് ഗവർണറായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. ഹിമാചൽ പ്രദേശ് ഗവർണറായിരുന്ന ആചാര്യ ദേവവ്രതിനെ ഗുജറാത്ത് ഗവർണറാക്കി. ഇവർ ചുമതലയേൽക്കുന്ന ദിവസം മുതൽ നിയമനം പ്രാബല്യത്തിലാകും.
ഉത്തർപ്രദേശിൽ നിന്നുള്ള മുതിർന്ന നേതാവായ കൽരാജ് മിശ്ര, ഒന്നാം നരേന്ദ്ര മോദി സർക്കാരിൽ ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളുടെ മന്ത്രിയായിരുന്നു. 75 വയസിനു മുകളിലുള്ളവർ മത്സരിക്കേണ്ടെന്ന പാർട്ടിയുടെ തീരുമാന പ്രകാരം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചിരുന്നില്ല.
ഗുജറാത്ത് ഗവർണറായിരുന്ന ഒ.പി. കോഹ്ലി തിങ്കളാഴ്ച വിരമിച്ച ഒഴിവിലേക്കാണ് 2015 മുതൽ ഹിമാചൽ പ്രദേശ് ഗവർണറായിരുന്ന ആചാര്യ ദേവവ്രതിനെ നിയമിച്ചത്.
കൽരാജ് മിശ്ര ഹിമാചൽ ഗവർണർ
11:59 PM Jul 15, 2019 | Deepika.com