സമാജ്വാദി പാർട്ടി നേതാവ് നീരജ് ശേഖർ രാജ്യസഭാംഗത്വം രാജിവച്ചു
11:59 PM Jul 15, 2019 | Deepika.com
ന്യൂഡൽഹി: സമാജ്വാദി പാർട്ടി നേതാവും മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകനുമായ നീരജ് ശേഖർ രാജ്യസഭാംഗത്വം രാജിവച്ചു. രാജ്യസഭാ ചെയർമാനായ എം. വെങ്കയ്യനായിഡു ശേഖറിന്റെ രാജി സ്വീകരിച്ചു. സ്വമേധയാ ആണു രാജിയെന്നു നീരജ് ശേഖർ നായിഡുവിനോടു വ്യക്തമാക്കി. സമാജ്വാദി പാർട്ടിയിൽനിന്നു രാജിവച്ച നീരജ് ശേഖർ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമാണ്.