ന്യൂഡൽഹി: അരുണാചൽപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ നബാം തുകിക്കെതിരേ സിബിഐ അഴിമതിക്കേസ് രജിസ്റ്റർ ചെയ്തു. 2003ൽ സിവിൽ- ഉപഭോക്തൃകാര്യ മന്ത്രിയായിരിക്കെ നിർജുലെയിലും നഹാർലഗൂണിലും പാർക്കിംഗ് ലോട്ടുകൾ നിർമിക്കാൻ യഥാക്രമം 61.43, 2.60 കോടി രൂപയുടെ നിർമാണാനുമതി സഹോദരൻ നബാം തഗത്തിന് നിയമവിരുദ്ധമായി മറിച്ചു നല്‍കിയെന്നാണു കേസ്.
3.20 കോടി രൂപയുടെ പദ്ധതി ടെൻഡർ പോലും വിളിക്കാതെ കൈമാറിയതിൽ സിവിൽ സപ്ലൈസ് ഡയറക്ടറായിരുന്ന എൻ.എൻ. ഓസിക്, യുണൈറ്റഡ് കൊമേർഷ്യൽ ബാങ്ക് ചീഫ് മാനേജർ സൊഹ്റാബ് അലി ഹസാരിക എന്നിവർക്കെതിരേയും സിബിഐ കേസെടുത്തു.
കരാർ കൈമാറിയതിനു പിന്നാലെ ഓസിക്, 30 ലക്ഷം രൂപ നബാം തഗത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു.
അരുണാചൽപ്രദേശ് മുൻ മുഖ്യമന്ത്രി നബാം തുകിക്കെതിരേ അഴിമതിക്കേസ്
01:40 AM Jul 14, 2019 | Deepika.com