രാജിവയ്ക്കില്ലെന്നു കുമാരസ്വാമി
01:02 AM Jul 12, 2019 | Deepika.com
ബംഗളൂരു: കർണാടകയിലെ സർക്കാർ നിലനിൽപ്പിനായി പോരാടുന്പോൾ രാജിവയ്ക്കില്ലെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. 2009-10 കാലത്ത് മന്ത്രിമാരുൾപ്പെടെ 18 എംഎൽഎമാർ എതിരായിട്ടും അന്നത്തെ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ രാജിവച്ചില്ലെന്നു കുമാരസ്വാമി ചൂണ്ടിക്കാട്ടി. തിങ്കളാഴ്ചവരെ രാജി ഉണ്ടാകില്ലെന്നു സൂചന.