കർണാടക സ​ർ​ക്കാ​ർ പ്ര​തി​സ​ന്ധി​യി​ലേക്ക്; ര​ണ്ടു കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​ർ രാ​ജി​വ​ച്ചു

12:38 AM Jul 02, 2019 | Deepika.com
ബം​​​ഗ​​​ളൂ​​​രു: ക​​​ർ​​​ണാ​​​ട​​​ക​​​ത്തി​​​ൽ എ​​​ച്ച്.​​​ഡി. കു​​​മാ​​​ര​​​സ്വാ​​​മി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സ​​​ഖ്യ​​​ക​​​ക്ഷി​​​സ​​​ർ​​​ക്കാ​​​രി​​​നെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കി ര​​​ണ്ടു കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​എ​​​മാ​​​ർ രാ​​​ജി​​​വ​​​ച്ചു. പ്ര​​​മു​​​ഖ നേ​​​താ​​​വും മു​​​ൻ മ​​​ന്ത്രി​​​യു​​​മാ​​​യ ര​​​മേ​​ശ് ജാ​​​ർ​​​ക്കി​​​ഹോ​​​ളി, വി​​​ജ​​​യ​​​ന​​​ഗ​​​ർ എം​​​എ​​​ൽ​​​എ ആ​​​ന​​​ന്ദ് സിം​​​ഗ് എ​​​ന്നി​​​വ​​​രാ​​​ണു രാ​​​ജി​​​വ​​​ച്ച​​​ത്. ആ​​​ന​​​ന്ദ് സിം​​​ഗ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​ണു രാ​​​ജി​​​വ​​​ച്ച​​​ത്. മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്ക​​കം ര​​​മേ​​​ശ് ജാ​​​ർ​​​ക്കി​​​ഹോ​​​ളി​​​യും രാ​​​ജി​​​വ​​​ച്ചു. മും​​​ബൈ​​​യി​​​ലു​​​ള്ള ജാ​​​ർ​​​ക്കി​​​ഹോ​​​ളി സ്പീ​​​ക്ക​​​ർ​​​ക്കു രാ​​​ജി​​​ക്ക​​​ത്ത് ഫാ​​​ക്സ് ചെ​​​യ്യു​​ക​​യാ​​യി​​രു​​ന്നു. ഇ​​ന്നു സ്പീ​​ക്ക​​ർ​​ക്കു നേ​​രി​​ട്ട് രാ​​ജി​​ക്ക​​ത്ത് ന​​ല്കു​​മെ​​ന്നു ജാ​​ർ​​ക്കി​​ഹോ​​ളി പ​​റ​​ഞ്ഞു.

സ​​​ർ​​​ക്കാ​​​രി​​​നൊ​​​പ്പം നി​​​ൽ​​​ക്കു​​​ന്ന എം​​​എ​​​ൽ​​​എ​​​മാ​​​രെ ഒ​​​പ്പം​​​ചേ​​​ർ​​​ക്കാ​​​ൻ ബി​​​ജെ​​​പി കി​​​ണ​​​ഞ്ഞു​ പ​​​രി​​​ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ര​​​മേ​​ശ് ജാ​​​ർ​​​ക്കി​​​ഹോ​​​ളി​​​യു​​​ടെ​​​യും ആ​​​ന​​​ന്ദ് സിം​​​ഗി​​​ന്‍റെ രാ​​​ജി. ഇ​​വ​​ർ ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​രു​​​മെ​​​ന്ന അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ളും ശ​​​ക്ത​​​മാ​​​ണ്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​ണു താ​​​ൻ രാ​​​ജി​​​ക്ക​​​ത്ത് ന​​​ൽ​​​കി​​​യ​​​തെ​​​ന്ന് ആ​​​ന​​​ന്ദ് സിം​​​ഗ് പ​​​റ​​​ഞ്ഞു. സ്പീ​​​ക്ക​​​ർ കെ.​​​ആ​​​ർ. ര​​​മേ​​ശ്കു​​​മാ​​​ർ രാ​​​ജി സ്ഥി​​​രീ​​​ക​​​രി​​​ച്ചോ എ​​​ന്ന മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തി​​​ന്, സ്വീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ലെ​​​ങ്കി​​​ൽ ഒ​​​ന്നു​​​കൂ​​​ടി രാ​​​ജി​​​വ​​​യ്ക്കാ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു എം​​​എ​​​ൽ​​​എ​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം. രാ​​​ജി​​​ക്ക​​​ത്ത് ല​​ഭി​​ച്ചു​​വെ​​ന്നു സ്പീ​​​ക്ക​​​റു​​ടെ ഓ​​ഫീ​​സ് സ്ഥി​​രീ​​ക​​രി​​ച്ചു.

ഒ​​​രു ക്ഷേ​​​ത്ര​​​ത്തി​​​ന്‍റെ ത​​​റ​​​ക്ക​​​ല്ലി​​​ട​​​ൽ ച​​​ട​​​ങ്ങി​​​ൽ സം​​​ബ​​​ന്ധി​​​ക്കു​​​ന്ന​​​തി​​​നാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി കു​​​മാ​​​ര​​​സ്വാ​​​മി അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു പോ​​​യ​​​പ്പോ​​​ഴാ​​​ണ് എം​​​എ​​​ൽ​​​എ​​​മാ​​രു​​ടെ രാ​​​ജി. സം​​​സ്ഥാ​​​ന​​​ത്തെ സം​​​ഭ​​​വ​​​വി​​​കാ​​​സ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് ബോ​​​ധ്യ​​​മു​​​ണ്ടെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. സ​​​ർ​​​ക്കാ​​​രി​​​നെ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ ബി​​​ജെ​​​പി ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​രോ​​​പി​​​ച്ചു.

എം​​എ​​ൽ​​എ​​മാ​​ർ രാ​​ജി​​വ​​ച്ച​​യു​​ട​​ൻ ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി ജി. ​​പ​​ര​​മേ​​ശ്വ​​ര, പി​​സി​​സി അ​​ധ്യ​​ക്ഷ​​ൻ ദി​​നേ​​ശ് ഗു​​ണ്ടു​​റാ​​വു, മു​​തി​​ർ​​ന്ന മ​​ന്ത്രി ഡി.​​കെ. ശി​​വ​​കു​​മാ​​ർ എ​​ന്നി​​വ​​ർ കോ​​ൺ​​ഗ്ര​​സ് നി​​യ​​മ​​സ​​ഭാ ക​​ക്ഷി നേ​​താ​​വ് സി​​ദ്ധ​​രാ​​മ​​യ്യ​​യു​​ടെ വ​​സ​​തി​​യി​​ലെ​​ത്തി സ്ഥി​​തി​​ഗ​​തി​​ക​​ൾ വി​​ല​​യി​​രു​​ത്തി.

കക്ഷിനില ഇങ്ങനെ

224 അം​​ഗ ക​​ർ​​ണാ​​ട​​ക​​ നി​​യ​​മ​​സ​​ഭ​​യി​​ൽ കോ​​ൺ​​ഗ്ര​​സ്-​​ജെ​​ഡി​​എ​​സ് സ​​ഖ്യ​​ത്തി​​ന് 118 പേ​​രു​​ടെ പി​​ന്തു​​ണ​​യാ​​ണു​​ണ്ടാ​​യി​​രു​​ന്ന​​ത്. കോ​​ൺ​​ഗ്ര​​സ്-78, ജെ​​ഡി​​എ​​സ്-37, സ്വ​​ത​​ന്ത്ര​​ർ-2, ബി​​എ​​സ്പി-1 എ​​ന്നി​​ങ്ങ​​നെ​​യാ​​ണു ഭ​​ര​​ണ​​സ​​ഖ്യ​​ത്തി​​ലെ ക​​ക്ഷി​​ക​​ൾ. ബി​​ജെ​​പി​​ക്ക് 105 പേ​​രാ​​ണു​​ള്ള​​ത്. കേ​​വ​​ല ഭൂ​​രി​​പ​​ക്ഷ​​ത്തി​​നു വേ​​ണ്ട​​ത് 113 പേ​​രു​​ടെ പി​​ന്തു​​ണ​​യാ​​ണ്.