യുപിയിൽ 17 ഒബിസി വിഭാഗക്കാരെ പട്ടികജാതിയിൽ ഉൾപ്പെടുത്തി
12:37 AM Jul 02, 2019 | Deepika.com
ലക്നോ: യുപിയിൽ 17 ഒബിസി വിഭാഗക്കാരെ പട്ടികജാതിയിൽ ഉൾപ്പെടുത്തി. നിഷാദ്, മല്ല, ബിന്ദ്, കേവാത്, കശ്യപ്, ഭർ, ബാതം, മചുവ, പ്രജാപതി, രാജ്ഭർ, കഹർ, കുംഹാർ, ധിമാർ, ധിവാർ, മാൻജി, തുരാഹ, ഗൗദിയ എന്നീ വിഭാഗങ്ങളെയാണു പട്ടികജാതിയിൽ ഉൾപ്പെടുത്തിയത്. യുപി സർക്കാരിന്റെ തീരുമാനം അനധികൃതവും ഭരണഘടനാവിരുദ്ധവുമാണെന്നു ബിഎസ്പി അധ്യക്ഷ മായാവതി കുറ്റപ്പെടുത്തി.