മുംബൈ: ബിഹാർ സ്വദേശിനിയുടെ പീഡനപരാതിയിൽ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്നു വിധി പറയും. ഇന്നലെ ഹർജി പരിഗണിക്കവെ പരാതിക്കാരിയുടെ അഭിഭാഷകൻ പുതിയ വാദങ്ങൾ എഴുതിനൽകി.
ഇതോടെ ഈ വാദങ്ങൾകൂടി പരിശോധിച്ചശേഷം ഇന്നു വിധി പറയാൻ മുംബൈ ദിൻഡോഷി സെഷൻസ് കോടതി തീരുമാനിക്കുകയായിരുന്നു. ജാമ്യാപേക്ഷയിൽ വിധി പറയുന്നതുവരെ ബിനോയിയുടെ അറസ്റ്റും കോടതി തടഞ്ഞിട്ടുണ്ട്.
ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
12:37 AM Jul 02, 2019 | Deepika.com