ന്യൂഡൽഹി: ഖാദി, ഗ്രാമീണ വ്യവസായ കമ്മീഷൻ വഴി വിൽക്കപ്പെടുന്ന തുണിത്തരങ്ങൾ എന്നിവയ്ക്ക് ജിഎസ്ടി ഒഴിവാക്കുന്നതിന് ജിഎസ്ടി കൗണ്‍സിൽ ശിപാർശ നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ.
ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിന് മറുപടി ആയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജിഎസ്ടിയെത്തുടർന്ന് ചെറുകിട വ്യവസായികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി ഇരുപത് ലക്ഷമായി നിശ്ചയിച്ചിരുന്ന ഒഴിവിനുള്ള പരിധി നാൽപത് ലക്ഷമായി വർധിപ്പിച്ചു. അഞ്ചു കോടിയിൽ താഴെ വിറ്റുവരവുള്ള ചെറുകിട നികുതി ദായകർക്ക് മൂന്നു മാസത്തിലൊരിക്കൽ റിട്ടേണ്‍ ഫയൽ ചെയ്യാൻ അവസരം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഖാദി തുണിത്തരങ്ങൾക്ക് ജിഎസ്ടി ഒഴിവാക്കാൻ ശിപാർശ
12:37 AM Jul 02, 2019 | Deepika.com