റേഷൻ മണ്ണെണ്ണ നിഷേധിക്കരുതെന്ന് ജോസ് കെ. മാണി
12:37 AM Jul 02, 2019 | Deepika.com
ന്യൂഡൽഹി: കേരളത്തിലെ 85 ലക്ഷം കുടുംബങ്ങൾക്ക് റേഷൻ മണ്ണെണ്ണ നിഷേധിക്കുന്ന കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നടപടി ഉടൻ പിൻവലിക്കണമെന്ന് ജോസ് കെ.മാണി എം.പി രാജ്യസഭയിലെ ശൂന്യവേളയിൽ ആവശ്യപ്പെട്ടു. വൈദ്യുതിയും പാചകവാതകവുമുള്ള റേഷൻകാർഡ് ഉടമകൾക്ക് മണ്ണെണ്ണ നൽകാൻ പാടില്ല എന്നാണ് കേന്ദ്രസർക്കാർ നിർദേശിച്ചിരിക്കുന്നത്. നിർദേശം നടപ്പിലാക്കിയാൽ കേരളത്തിലെ റേഷൻ കാർഡ് ഉടമകളിൽ 98 ശതമാനം ആളുകളും ഈ പട്ടികയിൽ നിന്നും പുറത്താകും.