ന്യൂഡൽഹി: ജോധ്പൂർ എയിംസ് ആശുപത്രിയിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി. ബിജു പനോജ് എന്ന യുവതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രി ക്കെട്ടിടത്തിന്റെ മൂന്നാം നിലയിൽ ഓപ്പറേഷൻ തിയറ്ററിനോടു ചേർന്നുള്ള മുറിയിൽ ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.
രണ്ടു വർഷമായി എയിംസ് ആശുപത്രിയിൽ ജോലി ചെയ്യുന്ന ബിജു പനോജ്, ഓപ്പറേഷൻ തിയറ്ററിനടുത്തുള്ള മുറിയിൽ കയറി സ്വയം തീകൊളുത്തിയതാണെന്നു പോലീസ് പറയുന്നു. പുക ഉയരുന്നതു കണ്ട് അധികൃതർ അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. ഇതേത്തുടർന്നു നടത്തിയ പരിശോധനയിലാണ് സംഭവം കണ്ടെത്തിയത്. വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴേക്കും യുവതി മരിച്ചിരുന്നു.
കുടുംബപരമായ ചില പ്രശ്നങ്ങളെ തുടർന്ന് ബിജു പനോജ് കുറച്ചു ദിവസങ്ങളായി മാനസിക സമ്മർദത്തിലായി രുന്നെന്ന് സഹപ്രവർത്തകർ പറഞ്ഞതായി അഡീഷണൽ പോലീസ് കമ്മീഷണർ ചെയിൻസിംഗ് മഹേച്ച പറഞ്ഞു. യുവതി മരിച്ചു കിടന്നിടത്തു നിന്ന് ഒരു പ്ലാസ്റ്റിക് കുപ്പി കണ്ടെത്തിയിരുന്നു. അന്വേഷണം പുരോഗമിക്കുകയാണ്. യുവതിയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
ജോധ്പുർ എയിംസിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി
12:24 AM Jul 01, 2019 | Deepika.com