ആൽവാർ: ബിജെപി എംപി ബാലക് നാഥ് ഹെലികോപ്റ്റർ അപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപെട്ടു. എംപിയും സഹായിയും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്റെ നിയന്ത്രണം നിലത്തിറങ്ങുന്നതിനു തൊട്ടുമുന്പ് നഷ്ടപ്പെടുകയായിരുന്നു. പൈലറ്റിന്റെ സമയോചിത ഇടപെടലിനെത്തുടർന്നാണ് നിയന്ത്രണം വീണ്ടെടുക്കാനായത്. ഇന്നലെ രാവിലെ രാജസ്ഥാനിലെ ആൽവാറിൽനിന്നു ജയ്പുരിലേക്കുള്ള യാത്രയ്ക്കിടെയാണ് ആശങ്കാജനകമായ സംഭവം.
അഞ്ചുതവണ വട്ടംകറങ്ങിയ ഹെലികോപ്റ്റർ ഒടുവിൽ നിയന്ത്രണവിധേയമാവുകയായിരുന്നു. തുടർന്ന് ജയ്പുരിൽ ഇറങ്ങാതെ ഡൽഹിയിലേക്കു തിരിച്ചുപറന്നു. പിന്നീട് റോഡ്മാർഗം എംപി ജയ്പുരിലെത്തുകയായിരുന്നു.
ഹെലികോപ്റ്റർ അപകടം; ബിജെപി എംപി രക്ഷപ്പെട്ടു
12:24 AM Jul 01, 2019 | Deepika.com