ആദിവാസിയെ മാവോയിസ്റ്റുകൾ വധിച്ചു

12:24 AM Jul 01, 2019 | Deepika.com
മ​​ൽ​​ക്കാ​​ജ്ഗി​​രി: ഒ​​ഡീ​​ഷ​​യി​​ൽ ആ​​ദി​​വാ​​സി​​യെ മാ​​വോ​​യി​​സ്റ്റു​​ക​​ൾ വി​​ചാ​​ര​​ണ ന​​ട​​ത്തി കൊ​​ല​​പ്പെ​​ടു​​ത്തി. ഛത്തീ​​സ്ഗ​​ഡ് അ​​തി​​ർ​​ത്തി​​യി​​ലെ കു​​കു​​രു​​കു​​ൻ​​ഡി ഗ്രാ​​മ​​ത്തി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. വെ​​ള്ളി​​യാ​​ഴ്ച ഇ​​രു​​പ​​തോ​​ളം മാവോയി സ്റ്റുകൾ മൂ​​ന്നു പേ​​രെ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യി​​രു​​ന്നു. ജ​​ന​​കീ​​യ കോ​​ട​​തി​​യി​​ൽ വി​​ചാ​​ര​​ണ​​യ്ക്കു​​ശേ​​ഷം ര​​ണ്ടു പേ​​രെ വി​​ട്ട​​യ​​ച്ചു. ഗു​​ജ ക​​ബാ​​സി എ​​ന്ന​​യാ​​ളെ മാ​​വോ​​യി​​സ്റ്റു​​ക​​ൾ ക​​ഴു​​ത്ത​​റ​​ത്തു കൊ​​ന്നു. പോ​​ലീ​​സി​​നു വി​​വ​​രം ചോ​​ർ​​ത്തി ന​​ല്കു​​ന്നു​​വെ​​ന്നാ​​രോ​​പി​​ച്ചാ​​യി​​രു​​ന്നു ക​​ബാ​​സി​​യെ കൊ​​ന്ന​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ ഗ്രാ​​മ​​വാ​​സി​​ക​​ളാ​​ണു മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി​​യ​​ത്.