അഹമ്മദാബാദ്: ജൂലൈ നാലിനു നടക്കുന്ന 142-ാമതു ജഗന്നാഥ രഥയാത്രയ്ക്ക് 25,000 പോലീസുകാർ സുരക്ഷയൊരുക്കും. ഇവരിൽ 15 ദ്രുതകർമ സേനാംഗങ്ങളുമുണ്ട്. 94 സിസിടിവി കാമറകളും ഡ്രോണുകളും തൽസമയം നിരീക്ഷണത്തിലായിരിക്കും.
പതിന്നാലു കിലോമീറ്റർ ദൈർഘ്യമുള്ള യാത്രയിൽ പ്രധാനമായും മൂന്നു രഥങ്ങളാണ് അണിനിരക്കുക. കൂടാതെ 19 ആനകൾ, 100 ട്രക്കുകൾ, 30 ഭക്തിഗാന സംഘങ്ങൾ, ഏഴു മോട്ടോർ കാറുകൾ എന്നിവയുമുണ്ടാകും.
ജഗന്നാഥ രഥയാത്ര: സുരക്ഷയ്ക്ക് 25,000 പോലീസുകാർ
12:50 AM Jun 30, 2019 | Deepika.com