ഇൻഡോർ: തന്റെ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിക്കു ധൈര്യമുണ്ടോയെന്നു മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്. ബിജെപി നേതാക്കളുടെഅവകാശവാദങ്ങൾ പിൻവലിക്കണമെന്നും കമൽനാഥ് പറഞ്ഞു.
മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ബിജെപി നേതാവ് കൈലാഷ് വിജയ് വർഗിയയും കോണ്‍ഗ്രസ് സർക്കാരിനെ എപ്പോൾ വേണമെങ്കിലും അട്ടിമറിക്കുമെന്നു പറഞ്ഞിരുന്നു. എന്തിനാണ് എന്റെ സർക്കാരിനോട് ബിജെപി കരുണ കാണിക്കുന്നത്.
ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരാണ് കോണ്‍ഗ്രസിന്റേത്. പാർട്ടി പ്രവർത്തകരെ ഹരംപിടിപ്പിക്കാനാണ് അവകാശവാദങ്ങൾ ഉന്നയിക്കുന്നത്: കമൽനാഥ് പറഞ്ഞു.
തന്റെ സർക്കാരിനെ അട്ടിമറിക്കാൻ ധൈര്യമുണ്ടോയെന്നു കമൽനാഥ്
12:50 AM Jun 30, 2019 | Deepika.com