കാൺപുർ: ജയ് ശ്രീറാം വിളിക്കാത്ത മുസ്ലിം ബാലനെ ബൈക്കിലെത്തിയ സംഘം മർദിച്ചു. യുപിയിലെ ബാരയിലാണ് സംഭവം. പതിനാറുകാരനായ മുഹമ്മദ് താജിനാണ് മർദനമേറ്റത്. ഇതു സംബന്ധിച്ച് മുഹമ്മദ് പോലീസിൽ പരാതി നൽകി.
വീട്ടിലേക്കു പോകുംവഴി പിന്നാലെയെത്തിയ സംഘം തലയിൽ ധരിച്ചിരുന്ന തൊപ്പി എടുത്ത് ജയ് ശ്രീറാം എന്ന് ഉറക്കെ വിളിക്കണമെന്നു ഭീഷണിപ്പെടുത്തി മർദിക്കുകയായിരുന്നുവെന്ന് ബാലൻ പോലീസിൽ പരാതി നല്കിയ പരാതിയിൽ പറയുന്നു. ഇവിടെ ആരും തൊപ്പി ധരിക്കേണ്ടെന്നു പറഞ്ഞായിരുന്നു മർദനം. അടികൊണ്ട് നിലവിളിച്ച മുഹമ്മദിനെ സമീപവാസികൾ എത്തിയാണ് രക്ഷിച്ചത്. അക്രമികൾ ഓടി രക്ഷപ്പെട്ടു.
ജയ് ശ്രീറാം വിളിച്ചില്ല; മുസ്ലിം ബാലനു മർദനം
12:50 AM Jun 30, 2019 | Deepika.com