ക്രിക്കറ്റ് ബാറ്റിനു മർദിച്ച കേസിൽ ബിജെപി എംഎൽഎയ്ക്കു ജാമ്യം
12:50 AM Jun 30, 2019 | Deepika.com
ഭോപ്പാൽ: വാഗ്വാദത്തിനിടെ തദ്ദേശസ്വയം ഭരണ വകുപ്പിലെ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റിന് അടിച്ചു വീഴ്ത്തിയ കേസിലും അനധികൃതമായി പ്രതിഷേധം സംഘടിപ്പിച്ചതിനും ബിജെപി നേതാവ് കൈലാഷ് വിജയ്വർഗിയയുടെ മകനും ബിജെപി എംഎൽഎയുമായ ആകാശ് വിജയ്വർഗിയയ്ക്കു പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. അരലക്ഷം രൂപയുടെ ബോണ്ടിലാണു ജാമ്യം.