യു​വാ​വി​ന്‍റെ ആ​ക്ര​മ​ണം: പ​രി​ക്കേ​റ്റ പെ​ണ്‍​കു​ട്ടി​യും മ​രി​ച്ചു

12:50 AM Jun 30, 2019 | Deepika.com
ഉൗ​ട്ടി: യു​വാ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യും മ​രി​ച്ചു. വെ​ള്ളി​പാ​ള​യം സ്വ​ദേ​ശി മൂ​ർ​ത്തി​യു​ടെ മ​ക​ൾ വ​ർ​ഷി​നി പ്രി​യ (18)യാ​ണ് മ​രി​ച്ച​ത്.

ദ​ലി​ത് പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് യു​വാ​വി​നെ സ​ഹോ​ദ​ര​ൻ വെ​ട്ടി​ക്കൊ​ല്ലു​ന്ന​ത് ത​ടു​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് പെ​ണ്‍​കു​ട്ടി​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. മേ​ട്ടു​പാ​ള​യം ശ്രീ​രം​ഗാ​യ​നം സ്വ​ദേ​ശി ക​റു​പ്പു​സ്വാ​മി​യു​ടെ മ​ക​ൻ വി​നോ​ദ് കു​മാ​റാ​ണ് സ​ഹോ​ദ​ര​ൻ ക​ന​ക​രാ​ജി (22) നെ ​വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. ക​ന​ക​രാ​ജ് സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ച് മ​രി​ച്ചി​രു​ന്നു.