സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി എൽപിഎസ്‌സി സന്ദർശനം

12:48 AM Sep 29, 2017 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ലോ​ക ബ​ഹി​രാ​കാ​ശ വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ നെ​ടു​മ​ങ്ങാ​ട്, ആ​റ്റി​ങ്ങ​ൽ മേ​ഖ​ല​ക​ളി​ലെ ഹൈ​സ്കൂ​ൾ, പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഒ​ക്ടോ​ബ​ർ അ​ഞ്ച് മു​ത​ൽ വ​ലി​യ​മ​ല​യി​ലെ ഐ​എ​സ്ആ​ർ​ഒ​യു​ടെ എ​ൽ​പി​എ​സ്‌​സി. കേ​ന്ദ്രം സ​ന്ദ​ർ​ശി​ക്കാ​നും, ബ​ഹി​രാ​കാ​ശ പ്ര​ദ​ർ​ശ​നം, പ്ര​ഭാ​ഷ​ണം എ​ന്നി​വ​യി​ൽ ഭാ​ഗ​മാ​കാ​നും അ​വ​സ​രം ന​ൽ​കു​ന്നു. രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ​യാ​ണ് സ​ന്ദ​ർ​ശ​ന സ​മ​യം. താ​ൽ​പ​ര്യ​മു​ള്ള സ്കൂ​ൾ അ​ധി​കൃ​ത​ർ ഒ​രു സ്കൂ​ളി​ൽ നി​ന്നും ര​ണ്ട് കു​ട്ടി​ക​ൾ, ഒ​രു അ​ധ്യാ​പ​ക​ൻ എ​ന്നി​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ wsw2017@lpsc.gov.in എ​ന്ന വി​ലാ​സ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ര​ജി​സ്ട്രേ​ഷ​ൻ ല​ഭി​ക്കു​ന്ന​വ​ർ ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് രാ​വി​ലെ 9.15 ന് ​മു​ന്പാ​യി മു​നി​സി​പ്പ​ൽ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് സ​ഹി​തം എ​ത്ത​ണം.

ജി​ല്ല​യി​ലെ സ​യ​ൻ​സ്, എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​ക്ടോ​ബ​ർ ആ​റി​നാ​ണ് സ​ന്ദ​ർ​ശ​ന​ത്തി​നു​ള്ള അ​വ​സ​രം. പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ പ​ര​മാ​വ​ധി അ​ഞ്ച് പേ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ കോ​ള​ജ് അ​ധി​കൃ​ത​രു​ടെ അ​നു​വാ​ദ​ത്തോ​ടെ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഒ​ക്ടോ​ബ​ർ ആ​റി​ന് രാ​വി​ലെ 8.30 ന് ​ത​ന്പാ​നൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​മു​ള്ള ആ​ർ​എം​എ​സി​ന് അ​ടു​ത്ത് ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡ് സ​ഹി​തം എ​ത്തി​ച്ചേ​ര​ണം. ഫോ​ണ്‍: 8943175825.