ന്യൂഡൽഹി: അധ്യക്ഷസ്ഥാനത്ത് തുടരില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നു രാഹുൽ ഗാന്ധി ആവർത്തിച്ചു വ്യക്തമാക്കിയതോടെ കൂട്ട രാജിക്കൊരുങ്ങി കോൺഗ്രസ് നേതാക്കൾ. ആദ്യഘട്ടമായി എഐസിസി നിയമ വിഭാഗം തലവൻ വിവേക് തൻഹ ഇന്നലെ രാജിവച്ചു. രാഹുലിന് പുതിയ ടീമിനെ തെരഞ്ഞെടുക്കാൻ എല്ലാവരും രാജിവയ്ക്കണമെന്ന് തൻഹ ആഹ്വാനം ചെയ്തു. രാഹുലിന്റെ കടുംപിടിത്തം പ്രതിസന്ധി ഉണ്ടാക്കുന്നതായി മുതിർന്ന നേതാക്കളായ ആനന്ദ് ശർമ, കമൽനാഥ് തുടങ്ങിയവർ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് നേതാക്കൾ രാജിയിലൂടെ സമ്മർദവുമായി രംഗത്തെത്തിയത്.
അതിനിടെ, ഡൽഹി, തെലു ങ്കാന സംസ്ഥാനങ്ങളിലെ പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്റുമാർ രാജിവച്ചു. എഐസിസി സെക്രട്ടറിമാരും രാജിവച്ചവരിൽ ഉൾപ്പെടുന്നു. ഡൽഹിയിലെ 280 ബ്ലോക്ക് കമ്മിറ്റികളും പിരിച്ചുവിട്ടു.
രാഹുലിന്റെ മനംമാറാൻ കൂട്ടരാജിക്കു കോൺഗ്രസ് നേതാക്കൾ
12:45 AM Jun 29, 2019 | Deepika.com