ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതി ഉടനെന്നു കേന്ദ്രം

12:45 AM Jun 29, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഒ​രു രാ​ജ്യം, ഒ​രു റേ​ഷ​ൻ കാ​ർ​ഡ് എ​ന്ന പ​ദ്ധ​തി ഉ​ട​ൻ ന​ട​പ്പി​ലാ​ക്കു​മെ​ന്നു കേ​ന്ദ്ര ഭ​ക്ഷ്യ, പൊ​തു​വി​ത​ര​ണ മ​ന്ത്രി രാം​വി​ലാ​സ് പസ്വാ​ൻ. കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ​യും സ്ഥ​ലം മാ​റ്റ​മു​ണ്ടാ​കു​ന്ന പാ​വ​പ്പെ​ട്ട​വ​രെ​യും ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി. സം​സ്ഥാ​ന ഭ​ക്ഷ്യ സെ​ക്ര​ട്ട​റി​മാ​രു​ടെ​യും ഫു​ഡ് കോ​ർ​പറേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ, സെ​ൻ​ട്ര​ൽ ആ​ൻ​ഡ് സ്റ്റേ​റ്റ് വെ​യ​ർ​ഹൗ​സിം​ഗ് കോ​ർ​പറേ​ഷ​ൻ​സ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗ​ത്തി​നുശേ​ഷ​മാ​ണ് മ​ന്ത്രി പു​തി​യ പ​ദ്ധ​തി​യെ​ക്കു​റി​ച്ച് പ്ര​ഖ്യാ​പി​ച്ച​ത്.

രാ​ജ്യ​ത്തെ​വി​ടെ ചെ​ന്നാ​ലും അ​ർ​ഹ​രാ​യ​വ​ർ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്തേ​ണ്ട​തു​ണ്ടെ​ന്നു പ​സ്വാ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ന​ട​പ​ടി​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​ക്കാ​നാ​കും. പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് എ​ല്ലാ റേ​ഷ​ൻ ഷോ​പ്പു​ക​ളി​ലും പോ​യി​ന്‍റ് ഓ​ഫ് സെ​യി​ൽ മെ​ഷീ​നു​ക​ൾ സ്ഥാ​പി​ക്കും. ആ​ന്ധ്ര​പ്ര​ദേ​ശ്, ഹ​രി​യാ​ന തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഈ ​മെ​ഷീ​ൻ ഇ​തി​നോ​ട​കം സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞു. ബാ​ക്കി​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​വ സ്ഥാ​പി​ക്കാ​നു​ള്ള പ​ദ്ധ​തി ഉൗ​ർ​ജി​ത​മാ​യി ന​ട​പ്പി​ലാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വി​ശ​ദ​മാ​ക്കി.

പ​ദ്ധ​തി ന​ട​പ്പി​ലാ​കു​ന്ന​തോ​ടെ ഒ​ന്നി​ൽ കൂ​ടു​ത​ൽ റേ​ഷ​ൻ കാ​ർ​ഡു​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​കും. കൂ​ടാ​തെ, ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ മ​റി​ച്ചു വി​ൽ​ക്കു​ന്ന​തും അ​ഴി​മ​തി​യും ഇ​ല്ലാ​താ​ക്കും. ഏ​ത് പൊ​തു​വി​ത​ര​ണ കേ​ന്ദ്രം തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന വി​ഷ​യ​ത്തി​ലും ഗു​ണ​ഭോ​ക്താ​വി​നു തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.