മുംബൈ: മുംബൈ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ഇന്നലെ പെയ്ത കനത്ത മഴയിൽ മൂന്നു പേർ ഷോക്കേറ്റു മരിച്ചു. ഇത്തവണ ഏറെ വൈകിയാണ് മുംബൈയിൽ മഴയെത്തിയത്.
അന്ധേരിയിൽ ഒരാളും ഗോരേഗാവിൽ രണ്ടു പേരുംമാണു ഷോക്കേറ്റു മരിച്ചത്. ദാദർ, വദാല, വർളി, കുർള, ചെന്പുർ, ബാന്ദ്ര, അന്ധേരി, കാണ്ടിവിലി, വിഖോളി എന്നിവിടങ്ങളിലെല്ലാം മഴയിൽ വെള്ളക്കെട്ടുണ്ടായി.
മുംബൈയിൽ കനത്ത മഴ; മൂന്നു മരണം
12:45 AM Jun 29, 2019 | Deepika.com