കേന്ദ്രമന്ത്രി രാം വിലാസ് പസ്വാൻ എതിരില്ലാതെ രാജ്യസഭയിലേക്ക്

12:45 AM Jun 29, 2019 | Deepika.com
പാ​​​റ്റ്ന: കേ​​​ന്ദ്ര​​​മ​​​ന്ത്രി രാം ​​​വി​​​ലാ​​​സ് പ​​​സ്വാ​​​ൻ ബി​​​ഹാ​​​റി​​​ൽ​​​നി​​​ന്ന് എ​​​തി​​​രി​​​ല്ലാ​​​തെ രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. കേ​​​ന്ദ്ര​​​മ​​​ന്ത്രി ര​​​വി​​​ശ​​​ങ്ക​​​ർ പ്ര​​​സാ​​​ദ് ലോ​​​ക്സ​​​ഭ​​​യി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഒ​​​ഴി​​​വു വ​​​ന്ന രാ​​​ജ്യ​​​സ​​​ഭാ സീ​​​റ്റാ​​​ണു പ​​​സ്വാ​​​നു ല​​​ഭി​​​ച്ച​​​ത്. 1960ക​​​ളി​​​ൽ സം​​​യു​​​ക്ത സോ​​​ഷ്യ​​​ലി​​​സ്റ്റ് പാ​​​ർ​​​ട്ടി എം​​​എ​​​ൽ​​​എ​​​യാ​​​യി രാ​​​ഷ്‌​​​ട്രീ​​​യ ജീ​​​വി​​​തം ആ​​​രം​​​ഭി​​​ച്ച പ​​​സ്വാ​​​ൻ ഇ​​​തു ര​​​ണ്ടാം ത​​​വ​​​ണ​​​യാ​​​ണു രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്.

ഒ​​ഡീ​​ഷ​​യി​​ൽ​​നി​​ന്നു ര​​ണ്ടു ബി​​ജെ​​ഡി അം​​ഗ​​ങ്ങ​​ളാ​​യ അ​​മ​​ർ പ​​ട്നാ​​യി​​ക്, സ​​സ്മി​​ത് പ​​ത്ര, ബി​​ജെ​​പി അം​​ഗം അ​​ശ്വി​​നി വൈ​​ഷ്ണ​​വ് എ​​ന്നി​​വ​​ർ എ​​തി​​രി​​ല്ലാ​​തെ രാ​​ജ്യ​​സ​​ഭ​​യി​​ലേ​​ക്കു തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. അ​​ശ്വി​​നി വൈ​​ഷ്ണ​​വി​​നു ബി​​ജെ​​ഡി​​യു​​ടെ പി​​ന്തു​​ണ​​യു​​ണ്ടാ​​യി​​രു​​ന്നു.