കോണ്‍ഗ്രസ് നേതാവ് വെടിയേറ്റു മരിച്ചു

01:37 AM Jun 28, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഹ​രി​യാ​ന​യി​ലെ ഫ​രീ​ദാ​ബാ​ദി​ൽ സം​സ്ഥാ​ന കോ​ണ്‍ഗ്ര​സ് വ​ക്താ​വ് വെ​ടി​യേ​റ്റു മ​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ജി​ംനേഷ്യത്തിൽ പോ​യി മ​ട​ങ്ങും വ​ഴി വി​കാ​സ് ചൗ​ധ​രി​യെ (38) അ​ജ്ഞാ​ത​രാ​യ അ​ക്ര​മി​ക​ൾ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്. റോ​ഡ​രി​കി​ലെ സി​സി ടി​വി​യി​ൽ അ​ക്ര​മ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​ട്ടു​ണ്ട്.

റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ന​ടു​ത്തേ​ക്ക് ന​ട​ന്നെ​ത്തി​യ ര​ണ്ടു​പേ​ർ കാ​റി​ന​ക​ത്തേ​ക്ക് പ​ത്തു ത​വ​ണ​യാ​ണ് വെ​ടി​യു​തി​ർ​ത്ത​ത്. വി​കാ​സി​നെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

വി​കാ​സി​ന്‍റെ മ​ര​ണ​ത്തി​ൽ ദുഃഖം രേ​ഖ​പ്പെ​ടു​ത്തി​യ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ഹ​രി​യാ​ന​യി​ൽ ക്ര​മ​സ​മാ​ധാ​ന നി​ല പാ​ടേ ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ചു. ഹ​രി​യാ​ന​യി​ൽ ജം​ഗി​ൾ രാ​ജ് ആ​ണ് ന​ട​ക്കു​ന്ന​തെ​ന്നാ​ണു സം​സ്ഥാ​ന കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ അ​ശോ​ക് ത​ൻ​വ​ർ പ്ര​തി​ക​രി​ച്ച​ത്. ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ലോ​ക് ദ​ൾ വി​ട്ട് അ​ടു​ത്ത​യി​ടെ​യാ​ണ് ചൗ​ധ​രി കോ​ണ്‍ഗ്ര​സി​ലെ​ത്തി​യ​ത്.