മറാഠ സംവരണം ഹൈക്കോടതി ശരിവച്ചു

12:54 AM Jun 28, 2019 | Deepika.com
മും​​​ബൈ: വി​​​ദ്യാ​​​ഭ്യാ​​​സ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നും സ​​​ർ​​​ക്കാ​​​ർ ജോ​​​ലി​​​ക്കും മ​​​റാ​​ഠ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കു സം​​​വ​​​ര​​​ണം ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​നു​​​സൃ​​​ത​​​മാ​​​ണെ​​​ന്നു ബോം​​​ബെ ഹൈ​​​ക്കോ​​​ട​​​തി. അ​​​തേ​​​സ​​​മ​​​യം, 16 ശ​​​ത​​​മാ​​​നം സം​​​വ​​​ര​​​ണം എ​​​ന്ന​​​തു 12ഉം 13​​ഉം ശ​​​ത​​​മാ​​​ന​​​മാ​​ക്ക​​ണ​​മെ​​ന്നു ജ​​​സ്റ്റീ​​​സ് ര​​​ഞ്ജി​​​ത് മോ​​​റെ​​​യും ജ​​​സ്റ്റീ​​​സ് ഭാ​​​ര​​​തി ഡോം​​​ഗ്രി​​​യും അ​​​ട​​​ങ്ങു​​​ന്ന ബെ​​​ഞ്ച് നി​​ർ​​ദേ​​ശി​​ച്ചു.

സം​​​സ്ഥാ​​​ന പി​​​ന്നോ​​​ക്ക വി​​​ഭാ​​​ഗ ക​​​മ്മീ​​ഷ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച രീ​​​തി​​​യി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ 12 ശ​​​ത​​​മാ​​​ന​​​വും സ​​​ർ​​​ക്കാ​​​ർ ജോ​​​ലി​​​ക്കു 13 ശ​​​ത​​​മാ​​​ന​​​വും സം​​​വ​​​ര​​​ണം ആ​​​കാ​​​മെ​​​ന്നാ​​​ണു കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം.

സം​​​വ​​​ര​​​ണം 50 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ അ​​​ധി​​​ക​​​മാ​​​ക​​​രു​​​തെ​​​ന്നു സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​യു​​​ണ്ടെ​​​ങ്കി​​​ലും വ്യ​​​ക്ത​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ സം​​​വ​​​ര​​​ണം ആ​​​കാ​​​മെ​​​ന്നു കോ​​​ട​​​തി നി​​​രീ​​​ക്ഷി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം 16 ശ​​​ത​​​മാ​​​നം സം​​​വ​​​ര​​​ണം എ​​​ന്ന മാ​​​ന​​​ദ​​​ണ്ഡ​​​ത്തി​​​ൽ നി​​​ര​​​വ​​​ധി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു സ്കൂ​​​ളു​​​ക​​​ളി​​​ലും കോ​​​ള​​​ജു​​​ക​​​ളി​​​ലും പ്ര​​​വേ​​​ശ​​​നം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ഇ​​​ക്കൊ​​​ല്ലം അ​​​തു തു​​​ട​​​രാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​ർ അ​​​ഭ്യ​​​ർ​​​ഥിച്ചു. വി​​​ധി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​യി​​​രു​​​ന്നു ഇ​​​ത്. ഇ​​​തി​​​നാ​​​യി പ്ര​​​ത്യേ​​​ക അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു.
മ​​​റാ​​​ത്ത വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കു സം​​​വ​​​ര​​​ണം ന​​​ൽ​​​കി ക​​​ഴി​​​ഞ്ഞ ന​​​വം​​​ബ​​​ർ 30 നാ​​​ണു മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര നി​​​യ​​​മ​​​സ​​​ഭ ബി​​​ൽ​​​പാ​​​സാ​​​ക്കി​​​യ​​​ത്. ഇ​​​തി​​​നെ​​​തി​​​രേ​​​യു​​​ള്ള ഹ​​​ർ​​​ജി​​​ക​​​ൾ ഒ​​​രു​​​മി​​​ച്ചു പ​​​രി​​​ഗ​​​ണി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു കോ​​​ട​​​തി.