പീഡന പരാതി വ്യാജം; ഭോപ്പാലിൽ വൈദികനെ കുറ്റവിമുക്തനാക്കി

12:54 AM Jun 28, 2019 | Deepika.com
ഭോ​പ്പാ​ല്‍: ഭോ​പ്പാ​ല്‍ അ​തി​രൂ​പ​ത​യി​ലെ വൈ​ദി​ക​നെ​തി​രേ​യു​ള്ള പീ​ഡ​ന പ​രാ​തി വ്യാ​ജ​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് വി​ചാ​ര​ണ കോ​ട​തി അ​ദ്ദേ​ഹ​ത്തെ കു​റ്റ​വി​മു​ക്ത​നാ​ക്കി. ഫാ. ​ജോ​ര്‍ജ് ജേ​ക്ക​ബി​നെ​തി​രേ​യാ​യി​രു​ന്നു മ​ധ്യ​വ​യ​സ്ക​യാ​യ വീ​ട്ട​മ്മ​യു​ടെ വ്യാ​ജ പ​രാ​തി.

മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍ട്ടു​ക​ളും സാ​ക്ഷി​മൊ​ഴി​ക​ളും മ​റ്റ് ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും പ​രി​ശോ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഫാ. ​ജോ​ര്‍ജ് ജേ​ക്ക​ബ് നി​ര​പ​രാ​ധി​യാ​ണെ​ന്ന് ഭോ​പ്പാ​ല്‍ കോ​ട​തി വി​ധി​ച്ച​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ്‌ 11-നാ​യി​രു​ന്നു ഫാ. ​ജോ​ർ​ജി​നെ പീ​ഡ​ന പ​രാ​തി​യി​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വം ന​ട​ന്ന സ​മ​യ​ത്തെ​ക്കു​റി​ച്ചു​പോ​ലും വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍കാ​ന്‍ പ​രാ​തി​ക്കാ​രി​ക്ക് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. മ​റ്റു ശാസ്ത്രീ​യ തെ​ളി​വു​ക​ളും പ​രി​ശോ​ധി​ച്ച​പ്പോ​ൾ പ​രാ​തി കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന്‍ കോ​ട​തി​ക്ക് ബോ​ധ്യ​പ്പെ​ടു​ക​യാ​യി​രി​ന്നു.

വൈ​ദി​ക​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ കോ​ട​തി വി​ധി​യെ ഭോ​പ്പാ​ല്‍ അ​തി​രൂ​പ​ത സ്വാ​ഗ​തം ചെ​യ്തു. ഫാ. ​ജോ​ര്‍ജ് ജേ​ക്ക​ബി​ന്‍റെ നി​ര​പ​രാ​ധി​ത്വം ഒ​രി​ക്ക​ല്‍ പു​റ​ത്തു​വ​രു​മെ​ന്ന് ത​ങ്ങ​ള്‍ക്ക​റി​യാ​മാ​യി​രു​ന്നു​വെ​ന്ന് അ​തി​രൂ​പ​ത​യു​ടെ ഔ​ദ്യോ​ഗി​ക വ​ക്താ​വാ​യ ഫാ. ​മ​രി​യ സ്റ്റീ​ഫ​ന്‍ പ​റ​ഞ്ഞു. ഒ​രു സ്കൂ​ളി​ലും പ്രി​ന്‍സി​പ്പ​ൽ അ​ല്ലാ​തി​രു​ന്ന ഫാ. ​ജോ​ർ​ജ് താ​ന്‍ പ്രി​ന്‍സി​പ്പ​ലാ​യി​രി​ക്കു​ന്ന സ്കൂ​ളി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ന്നെ പീ​ഡി​പ്പി​ച്ചു എ​ന്ന സ്ത്രീ​യു​ടെ പ​രാ​തി വ്യാ​ജ​മാ​ണെ​ന്ന സം​ശ​യം തു​ട​ക്ക​ത്തി​ലേ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ഫാ. ​മ​രി​യ സ്റ്റീ​ഫ​ന്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു. പ​ണം ത​ട്ടി​യെ​ടു​ക്കു​ക എ​ന്ന ദു​രു​ദ്ദേ​ശ​മാ​യി​രി​ക്കാം ഈ ​വ്യാ​ജ​പ​രാ​തി​യു​ടെ പി​ന്നി​ലെ​ന്നും അ​ദ്ദേ​ഹം​പ​റ​ഞ്ഞു.

കു​ടി​ക്കാ​ന്‍ വെ​ള്ളം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് സ്ത്രീ ​ത​ന്‍റെ മു​റി​യി​ലേ​ക്കു വ​ന്ന​തെ​ന്ന് ഫാ. ​ജോ​ർ​ജ് പ​റ​യു​ന്നു. മു​റി​യി​ല്‍ ക​യ​റി​യ ഇ​വ​ര്‍ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍ന്ന്‍ അ​വ​രെ പു​റ​ത്താ​ക്കു​ക​യാ​യി​രുന്നു. തു​ട​ർ​ന്നാ​ണ് വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ള്‍ നി​ര​ത്തി ഇ​വ​ര്‍ കേ​സ് ഫ​യ​ല്‍ ചെ​യ്ത​ത്.