ദേശീയ വിദ്യാഭ്യാസ നയം: ജൂലൈ 31 വരെ അഭിപ്രായം അറിയിക്കാം

12:54 AM Jun 28, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​ക്കു​ന്ന ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന്‍റെ ക​ര​ട് സം​ബ​ന്ധി​ച്ച് പൊ​തു ജ​ന​ങ്ങ​ൾ​ക്ക് അ​ഭി​പ്രാ​യം അ​റി​യി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ജൂ​ലൈ 31 വ​രെ നീ​ട്ടി. കേ​ന്ദ്ര മാ​ന​വ​വി​ഭ​വ ശേ​ഷി മ​ന്ത്രി ര​മേ​ശ് പൊ​ക്രി​യാ​ൽ രാ​ജ്യ​സ​ഭ​യെ അ​റി​യി​ച്ച​താ​ണ് ഇ​ക്കാ​ര്യം. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​ഭി​പ്രാ​യം അ​റി​യി​ക്കാ​ൻ നേ​ര​ത്തെ ജൂ​ണ്‍ 30 വ​രെ​യാ​ണ് സ​മ​യ പ​രി​ധി നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം അ​ട​ക്ക​മു​ള്ള ദേ​ശീ​യ ന​യം രൂ​പീ​ക​രി​ക്കു​ന്ന​തി​നു ഡോ. ​കെ. ക​സ്തൂ​രി രം​ഗ​ൻ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യെ​യാ​ണ് കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം നി​യോ​ഗി​ച്ചി​രു​ന്ന​ത്. സ​മി​തി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ളും ശി​പാ​ർ​ശ​ക​ളും ഉ​ൾ​പ്പെ​ട്ട റി​പ്പോ​ർ​ട്ട് നേ​ര​ത്തെ മ​ന്ത്രാ​ല​യം പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇതിൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ളു​ടെ​യും അ​ഭി​പ്രാ​യം തേ​ടി​യ​തി​നു ശേ​ഷ​മാ​വും ന​യ​ത്തി​ന്‍റെ ക​ര​ട് ത​യാ​റാ​ക്കു​ക​യെ​ന്നും കേ​ന്ദ്ര​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം ത​യാ​റാ​ക്കു​ന്ന​ത് സം​സ്ഥാ​ന​ങ്ങ​ൾ അ​ട​ക്ക​മു​ള്ള ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്താ​തെ​യാ​ണെ​ന്ന തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ് നേ​താ​വ് ഡെ​റി​ക് ഒ​ബ്രി​യ​ന്‍റെ ആ​രോ​പ​ണ​ത്തി​നാ​ണ് മ​ന്ത്രി മ​റു​പ​ടി ന​ൽ​കി​യ​ത്.