ബിഹാറിൽ ഇടിമിന്നലേറ്റ് 30 പേർ മരിച്ചു
12:54 AM Jun 28, 2019 | Deepika.com
പാറ്റ്ന: ബിഹാറിൽ 24 മണിക്കൂറിനിടെ ഇടിമിന്നലേറ്റ് 30 പേർ മരിച്ചു. ഭഗൽപുർ, ബെഗുസരായി, സഹർസ, പൂർണിയ, അരാരിയ, കത്തിഹാർ, ജമുയി, ഖഗാരിയ, മധേപുര, മധുബനി, ദർഭംഗ, സീതാമർഹി, മോത്തിഹാരി, ഗയ ജില്ലകളിലാണ് മരണമുണ്ടായത്.