ഐഎൻഎൽഡി രാജ്യസഭാംഗം ബിജെപിയിൽ ചേർന്നു
01:13 AM Jun 27, 2019 | Deepika.com
ന്യൂഡൽഹി: ഹരിയാനയിൽ ഐഎൻഎൽഡിയുടെ ഏക രാജ്യസഭാംഗം രാംകുമാർ കശ്യപ് ബിജെപിയിൽ ചേർന്നു. ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെ.പി. നഡ്ഡയുടെ സാന്നിധ്യത്തിലായിരുന്നു കശ്യപ് ബിജെപി അംഗത്വമെടുത്തത്. ഇതോടെ രാജ്യസഭയിൽ ബിജെപിക്ക് 76 അംഗങ്ങളായി.