ന്യൂ ഡൽഹി: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. വ്യാപാരബന്ധം, വീസാ നടപടിക്രമങ്ങൾ, റഷ്യയുമായുള്ള ഇന്ത്യയുടെ എസ്-400 തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തിയെന്നാണു സൂചന.
യുഎസുമായുള്ള ബന്ധം കൂടുതൽ സുദൃഢമാക്കുന്നതിനുള്ള സർക്കാരിന്റെ കാഴ്ചപ്പാടുകൾ മോദി വിശദീകരിച്ചു. ഊർജം, പ്രതിരോധം, ഭീകരവിരുദ്ധ നടപടികൾ തുടങ്ങിയ മേഖലകളിലെ സഹകരണവും ചർച്ചാവിഷയമായി. പരസ്പര വിശ്വാസത്തിലൂന്നിയ നടപടികളിലൂടെ ഇരുരാജ്യങ്ങളുടേയും താത്പര്യങ്ങൾ സംരക്ഷിക്കാനുതകുന്ന മാർഗങ്ങളാണ് ഇരുനേതാക്കളും ചർച്ചചെയ്തതെന്നു പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ട്രംപിന്റെ ആശംസകൾ മോദിയെ അറിയിച്ച മൈക്ക് പോംപിയോ, തെരഞ്ഞെടുപ്പ് വിജയത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയെ അഭിന്ദിച്ചു. ഈയാ ഴ്ച ജപ്പാനിൽ ജി-20 ഉച്ചകോടിക്കിടെ നടക്കുന്ന മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്കു മുന്നോടിയായാണു കൂടിക്കാഴ്ച.
മൈക്ക് പോംപിയോ മോദിയുമായി കൂടിക്കാഴ്ച നടത്തി
01:13 AM Jun 27, 2019 | Deepika.com