ന്യൂഡൽഹി: മറ്റു രാജ്യങ്ങളുമായി ബന്ധപ്പെടുന്പോൾ ഇന്ത്യ ദേശീയ താത്പര്യം അനുസരിച്ച് പ്രവർത്തിക്കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ഇന്ത്യ സന്ദർശിക്കുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായുള്ള കൂടിക്കാഴ്ചയിൽ പറഞ്ഞു. റഷ്യയിൽനിന്ന് എസ്-400 മിസൈൽ സംവിധാനം വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഉപരോധം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജയശങ്കറിന്റെ പ്രതികരണം.
ഇന്ത്യ യുഎസിന്റെ പ്രധാനപങ്കാളിയാണെന്നും ഉഭയകക്ഷി ബന്ധം പുതിയ ഉയരത്തിൽ എത്തിയെന്നും സംയുക്ത പത്രസമ്മേളനത്തിൽ പോംപിയൊ പറഞ്ഞു.
ഇന്ത്യക്ക് നിരവധി രാജ്യങ്ങളുമായി ബന്ധമുണ്ട്. ദേശീയ താത്പര്യം സംരക്ഷിക്കുന്ന തരത്തിലാണ് മറ്റു രാജ്യങ്ങളുമായി തന്ത്രപ്രധാന സഖ്യമുണ്ടാക്കുന്നതെന്ന് എസ്-400 മായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു മറുപടിയായി ജയശങ്കർ പറഞ്ഞു. ഊർജം, വ്യാപാരം, അഫ്ഗാൻ, ഇൻഡോ- പസഫിക് മേഖലയിലെ പ്രശ്നങ്ങൾ എന്നീ കാര്യങ്ങൾ ഇരുവരും ചെയ്തു. ഇന്ത്യയുടെ ഭീകരവിരുദ്ധ പ്രവർത്തനത്തിൽ ട്രംപ് ഭരണകൂടം നൽകുന്ന പിന്തുണയ്ക്കു ജയശങ്കർ അഭിനന്ദനം അറിയിച്ചു.
ദേശീയ താത്പര്യം അനുസരിച്ച് പ്രവർത്തിക്കും: ജയശങ്കർ
01:13 AM Jun 27, 2019 | Deepika.com