ജയശങ്കർ രാജ്യസഭയിലേക്കു പത്രിക നല്കി
12:00 AM Jun 26, 2019 | Deepika.com
ഗാന്ധിനഗർ: വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഗുജറാത്തിൽനിന്നു രാജ്യസഭയിലേക്കു ബിജെപി സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചു. ഗുജറാത്ത് ഒബിസി സെൽ അധ്യക്ഷൻ ജുഗൽജി ഠാക്കൂർ രണ്ടാമത്തെ സീറ്റിൽ ബിജെപി സ്ഥാനാർഥിയായി പത്രിക സമർപ്പിച്ചു. ജൂലൈ അഞ്ചിനാണ് തെരഞ്ഞെടുപ്പ്.