ചെന്നൈ: തമിഴ്നാട്ടിൽ ആറു രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂലൈ 18നു നടക്കും. ടി. രത്തിനവേൽ, വി. മൈത്രേയൻ, കെ.ബി. അർജുനൻ, ആർ. ലക്ഷ്മണൻ(എല്ലാവരും അണ്ണാ ഡിഎംകെ), ഡി. രാജ(സിപിഐ) എന്നിവരുടെ രാജ്യസഭാ കാലാവധി തീരുന്നതും ഡിഎംകെ നേതാവ് കനിമൊഴി ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതുമാണ് രാജ്യസഭയിൽ ആറ് ഒഴിവുണ്ടാകാൻ കാരണം.
234 അംഗ സഭയിൽ അണ്ണാ ഡിഎംകെയ്ക്ക് 123 അംഗങ്ങളും ഡിഎംകെയ്ക്കും സഖ്യകക്ഷികൾക്കും 108 അംഗങ്ങളുമാണുള്ളത്.
തമിഴ്നാട്ടിൽ ജൂലൈ 18ന് ആറു രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ്
12:00 AM Jun 26, 2019 | Deepika.com