ഹൈദരാബാദ്: ടിഡിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു 8.9 കോടി രൂപ ചെലവിട്ട് നിർമിച്ച കെട്ടിടം പൊളിച്ചുനീക്കാൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി ഉത്തരവിട്ടു. നായിഡുവിന്റെ വസതിയോടു ചേർന്നു പണികഴിപ്പിച്ച പ്രജാവേദിക എന്ന കെട്ടിടം ഉടൻ പൊളിച്ചുനീക്കണമെന്നാണു ജഗന്റെ ഉത്തരവ്.
മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഉപയോഗിച്ചിരുന്നു പ്രജാവേദിക തനിക്ക് ഇത്തണവയും അനുവദിക്കണമെന്ന് പ്രതിപക്ഷനേതാവായ നായിഡു ജഗനോട് ആവശ്യപ്പെട്ടിരുന്നു.
നായിഡു 8.9 കോടി ചെലവിട്ടു നിർമിച്ച കെട്ടിടം പൊളിക്കാൻ ജഗന്റെ ഉത്തരവ്
12:38 AM Jun 25, 2019 | Deepika.com