മുംബൈ: മുംബൈയിലെ ബിവൈഎൽ നായർ ആശുപത്രിയിലെ ബിരുദാനന്തര മെഡിക്കൽ വിദ്യാർഥിനി പായൽ തദ്വി (26) ജാതീയമായ അധിക്ഷേപത്തിന്റെ പേരിൽ ജീവനൊടുക്കിയ കേസിൽ പ്രതിചേർക്കപ്പെട്ട മൂന്നു വനിതാ ഡോക്ടർമാർ സമർപ്പിച്ച ജാമ്യ ഹർജി പ്രത്യേക കോടതി തള്ളി.
ഹേമ അഹുജ, ഭക്തി മെഹർ, അങ്കിത ഖണ്ഡേവാൾ എന്നിവരുടെ ജാമ്യഹർജിയാണ് ജഡ്ജി പി. ബി. ജാഥവ് തള്ളിക്കളഞ്ഞത്. വിധി കേട്ടതും ഇവർ കോടതി മുറിയിൽ പൊട്ടിക്കരഞ്ഞു. അറസ്റ്റിലായ മൂവരും മേയ് 29 മുതൽ ജയിലിലാണ്.
തദ്വി ജീവനൊടുക്കിയ കേസ്: വനിതാ ഡോക്ടർമാരുടെ ജാമ്യഹർജി കോടതി തള്ളി
12:38 AM Jun 25, 2019 | Deepika.com