കൊടുങ്കാറ്റിൽ പന്തൽ തകർന്ന് 14 പേർ മരിച്ചു
12:12 AM Jun 24, 2019 | Deepika.com
ബാർമേർ: രാജസ്ഥാനിലെ ബാർമേറിൽ മതചടങ്ങിനിടെ കൊടുങ്കാറ്റിൽ കൂറ്റൻ പന്തൽ നിലംപൊത്തി 14 പേർ മരിച്ചു. 50 പേർക്കു പരിക്കേറ്റു. ജസോൾ മേഖലയിൽ രാമ കഥാ പരിപാടി നടക്കുന്നതിനിടെയായിരുന്നു അപകടം. നൂറുകണക്കിനു പേർ പരിപാടിക്കെത്തിയിരുന്നു. അപകടത്തെക്കുറിച്ച് അന്വേഷണം നടത്താൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഉത്തരവിട്ടു.