ന്യൂഡൽഹി: ഡൽഹിയിൽ കാറിൽ യാത്ര ചെയ്യവേ മാധ്യമപ്രവർത്തകയ്ക്കു നേരെ മുഖംമൂടി ധരിച്ച അക്രമി സംഘം വെടിയുതിർത്തു. കാറിൽ വരുന്പോഴാണ് മിതാലി ചണ്ഡോലയ്ക്കു നേരെ വെടിവയ്പുണ്ടായത്. വെടിവയ്പിനുശേഷം അക്രമി സംഘം കാറിലേക്ക് ചീമുട്ട എറിഞ്ഞു. കൈയിൽ വെടിയേറ്റ് ഈസ്റ്റ് ഡൽഹിയിലെ ധരംശാല ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മിതാലിയുടെ നില ഗുരുതരമല്ല.
വ്യക്തിവൈരാഗ്യമാണോ ആക്രമണത്തിന് പിന്നിലെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്. നഗരത്തിലെ മോഷണ സംഘങ്ങളെയും നിരീക്ഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. കുടുംബ വഴക്കാണ് അക്രമത്തിന്റെ പിന്നിലെന്നാണ് സീനിയർ പോലീസ് ഓഫീസർ ജസ്മീത് സിംഗ് പറയുന്നത്.
മാധ്യമപ്രവർത്തകയ്ക്കു നേരെ വെടിയുതിർത്തു
12:12 AM Jun 24, 2019 | Deepika.com