ബംഗളൂരു: രാജ്യത്തേക്ക് തിരിച്ചുവന്ന് അന്വേഷണവുമായി സഹകരിക്കാനും നിക്ഷേപകർക്ക് പണം തിരികെ നൽകാനും തയാറാണെന്ന് ബംഗളൂരുവിലെ ഐഎംഎ ജ്വല്ലറിയുടമ മൻസൂർ ഖാൻ.
ഐഎംഎ ഗ്രൂപ്പിന്റെ യൂട്യൂബ് ചാനലിൽ ഇന്നലെ പുറത്തുവിട്ട 18 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലാണ് രാജ്യത്തേക്ക് മടങ്ങിവരാനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചത്. ദുബായിലേക്കാണ് പോയതെങ്കിലും താനിപ്പോൾ എവിടെയാണെന്ന് വീഡിയോയിൽ മൻസൂർ ഖാൻ പറയുന്നില്ല.
നിക്ഷേപകർക്ക് പണം തിരിച്ച് നൽകാമെന്ന് ഐഎംഎ ജ്വല്ലറി ഉടമ
12:12 AM Jun 24, 2019 | Deepika.com