ശ്രീനഗർ: കാഷ്മീരിൽ ബാരാമുള്ള ജില്ലയിലെ ബൊനിയാറിൽ സൈനികർക്കുനേർക്കുണ്ടായ ഏറ്റുമുട്ടലിനൊടുവിൽ ഒരു ഭീകരനെ വധിച്ചു. ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യസന്ദേശത്തിനു പിന്നാലെ അവിടെത്തിയ സൈനികർക്കുനേർക്ക് ഭീകരർ വെടിയുതിർക്കുകയായിരുന്നു.
മരിച്ച ഭീകരൻ ഏതു സംഘത്തിൽപെട്ടയാളാണെന്നു വ്യക്തമായിട്ടില്ല.
കാഷ്മീരിൽ ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ചു
12:14 AM Jun 23, 2019 | Deepika.com