ന്യൂഡൽഹി: ഒഡീഷയിൽ രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെഡി പിന്തുണയോടെ ബിജെപി സ്ഥാനാർഥി വിജയമുറപ്പിച്ചു. അശ്വിനി ബൈഷ്ണവ് ആണു ബിജെപി സ്ഥാനാർഥി. ബൈഷ്ണവിനെ പിന്തുണയ്ക്കണമെന്നു മിനിറ്റുകൾക്കുള്ളിൽ മുഖ്യമന്ത്രി നവീൻ പട്നായിക് പ്രഖ്യാപിച്ചു. ബൈഷ്ണവിനെ പിന്തുണയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും ആവശ്യപ്പെട്ടതായി പട്നായിക് പറഞ്ഞു.
146 അംഗ സഭയിൽ 112 അംഗങ്ങളുള്ള ബിജെഡിക്ക് മൂന്നു സീറ്റും ജയിക്കാമായിരുന്നു. ബിജെപിക്ക് 23 അംഗങ്ങളാണുള്ളത്. ഐഎഎസ് ഓഫീസറായിരുന്ന അശ്വിനി ബൈഷ്ണവ് മുൻ പ്രധാനമന്ത്രി അടൽ ബിഹാരിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. നവീൻ പട്നായിക്കുമായി അടുത്ത സൗഹൃദമുള്ളയാളാണ് ബൈഷ്ണവ്. വാജ്പേയി മന്ത്രിസഭയിൽ നവീൻ പട്നായിക് അംഗമായിരുന്നു.
രാജ്യസഭ: ഒഡീഷയിൽ ബിജെഡി പിന്തുണയോടെ ബിജെപി സ്ഥാനാർഥി വിജയമുറപ്പിച്ചു
01:42 AM Jun 22, 2019 | Deepika.com