ചെന്നൈ: വരൾച്ചയിൽ നട്ടംതിരിയുന്ന തമിഴ്നാടിന് ഇരുപതുലക്ഷം ലിറ്റർ കുടിവെള്ളം നൽകാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാഗ്ദാനം തമിഴ്നാട് മുഖ്യമന്ത്രി കെ. പളനിസ്വാമി സ്വീകരിച്ചു.
ചെന്നൈയിൽ മാത്രം ദിവസം 52.5 കോടി ലിറ്റർ വെള്ളം വിതരണം ചെയ്യുന്നുണ്ട്. അതിനാൽ ദിവസേന കേരളം ഇരുപതു ലക്ഷം ലിറ്റർ ജലം നൽകിയാൽ സഹായമാകുമെന്നും പളനിസ്വാമി പറഞ്ഞു. പോണ്ടി, ചെന്പാരംപാക്കം, ഷോളാവരം, റെഡ് ഹിൽസ് തടയണകൾ വറ്റിവരണ്ടതായും പളനിസ്വാമി പറഞ്ഞു.
സുപ്രീംകോടതി വിധി അനുസരിച്ച് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 152 അടിയായി ഉയർത്താൻ കേരളം അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. തേനി, രാമനാഥപുരം എന്നിവ ഉൾപ്പെടെ അഞ്ചു ജില്ലകൾ മുല്ലപ്പെരിയാറിലെ ജലത്തെയാണ് ആശ്രയിക്കുന്നതെന്നും പളനിസ്വാമി കൂട്ടിച്ചേർത്തു.
തമിഴ്നാടിന് കുടിവെള്ളം; കേരളത്തിന്റെ സഹായവാഗ്ദാനം പളനിസ്വാമി സ്വീകരിച്ചു
01:22 AM Jun 22, 2019 | Deepika.com